കൊച്ചു കൊച്ചു സന്തോഷങ്ങള്‍

Monday, September 11, 2006

പ്രിയ മലയാളികളെ, പണ്ടാരോ പറഞ്ഞ കഥ പോലെ നീല്‍ ആം സ്റ്റ്രോങ്ങ്‌ ചന്ദ്രനില്‍ ചെന്നപ്പം അവിടെ ഒരു മലയാളിയുടെ പെട്ടിക്കട കണ്ടു ഞെട്ടിയതുപോലെ നമ്മള്‍ മലയാളികള്‍ ലോകത്തിന്റെ ഏതു ഭാഗത്തായാലും ഏതു വിഭാഗത്തിലായാലും ഒന്നാമതോ അതോ ഏററവും അധികം നമ്മള്‍ തന്നെ. ഇവിടെ ഈ കുവൈറ്റില്‍ വല്ല കമ്പനിയിലും നല്ല ഒരു പോസ്റ്റില്‍ മലയാളി കയറുന്നതു തന്നെ മറ്റുള്ളവര്‍ക്ക്‌ പേടിയാണ്‌, കാരണം ഇനി അവിടുന്നങ്ങോട്ട്‌ വല്ല വാക്കന്‍സിയും വന്നാല്‍ തീര്‍ച്ച അതൊരു മലയാളിയാവും കയറുക. എത്ര തന്നെ മലയാളി മലയാളിക്ക്‌ പാരയായാലും ഈ ഒരു വിഷയത്തില്‍ മലയാളി എന്നും ഒരുമ പുലര്‍ത്തുന്നതില്‍ വളരെ സന്തോഷം ഉണ്ട്‌. ഞാനീ ബ്ലോഗ്‌ തുര്‍ക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതു മലയാളികളുടെ "ഐക്യമത്യം മഹാബലം","ഒത്തു പിടിച്ചാല്‍ മലയും പോരും" എന്നീ അര്‍ഥ വാക്യങ്ങള്‍ എത്രത്തോളം ശരിയാണ്‌ എന്നു ചര്‍ച്ച ചെയ്യുവാനാണ്‌. ഇതില്‍ ഈ വിഷയത്തില്‍ ഓരോരുത്തരും അവരവറുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?. ഈ ബ്ലോഗ്‌ ലോക മലയാളി ബ്ലോഗ്‌ പ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നു.

6 Comments:

 • കൊച്ചു കൊച്ചു സന്തോഷങ്ങളേ...... മലയാളിക്ക്‌ മലയാളി പാരയാകുന്നത്‌ തെക്കും വടക്കും നോക്കിയാ ... ഒരു തെക്കന്‍ ഏതെങ്കിലും കമ്പനിയില്‍ കയറിയാല്‍( ഒരു പക്ഷെ വടക്കന്നായിരിക്കും തെക്കനെ കയറ്റിയിട്ടുണ്ടാവുക) പിന്നെ വടക്കന്‍ ഔട്ട്‌ ... അതു പോലെ തിരിച്ചും ... പാര പണിയാന്‍ ആലോച്ചിക്കുന്നതിന്‌ മുന്‍പേ.. ബന്ധുവിന്‌ ആദ്യം വിസ എടുക്കാന്‍ കൊടുത്തിട്ടുണ്ടാകും... ബന്ധു എത്തി രണ്ടാം ദിവസം ഒരു റിപ്ളൈസ്‌മണ്റ്റ്‌ ...... സ്വന്തം സഹചാരി പുറത്ത്‌ ബന്ധു അകത്ത്‌..... തെക്കനും വടക്കനും തമ്മില്‍ പ്രകടമായൊരു വ്യത്യാസമെന്താ..... തെക്കന്‍ ഗള്‍ഫില്‍ വന്നാല്‍ ഏതെങ്കിലും ഓഫീസ്സില്‍ കയറി പറ്റാന്‍ ശ്രമിക്കും ...വടക്കനോ (മലബാറി) നേരെ ഹോട്ടലിലേക്ക്‌ .. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ അവന്‍ മുതലാളിയാവുമേ ..അത്‌ വേറെ കാര്യം... തെക്കന്‍ ഓഫീസ്സ്‌ ബോയ്‌ ആയി കയറി മാനേജര്‍ വരെ ആകും.....

  By Blogger കമണ്റ്റുകള്‍, at 1:36 AM  

 • സ്വാ‍ഗതം സുഖിനോ ഭവന്തു, മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കൂ.

  http://ashwameedham.blogspot.com/2006/07/blog-post_28.html

  By Blogger ശ്രീജിത്ത്‌ കെ, at 5:54 AM  

 • This comment has been removed by a blog administrator.

  By Blogger അച്ചപ്പു, at 7:02 AM  

 • വളരെയധികം നന്ദിയുണ്ട്‌ മിസ്റ്റര്‍ ശ്രീജിത്‌, ഇതുപൊലെയുള്ളവര്‍ വഴി കാട്ടുവാനുള്ളപ്പോള്‍ എന്തിനു പേടിക്കണം. ഈ മെയിലിലൂടെയും ഒത്തിരി ഉപദേശ നിര്‍ദ്ദേശങ്ങള്‍ തന്ന മിസ്റ്റര്‍ ഫാറൂഖിനും മിസ്റ്റര്‍ ശ്രീ ജിത്തിനും ഒരിക്കല്‍ കൂടി നന്ദി.

  By Blogger അച്ചപ്പു, at 7:03 AM  

 • സ്വാഗതം!

  ഐകമത്യം എന്നാണ് അഷ്റഫേ, ഐക്യമത്യം എന്നല്ല.

  By Blogger സന്തോഷ്, at 5:53 PM  

 • hi
  im frm pni

  By Blogger kadavanadan, at 7:46 AM  

Post a Comment

<< Home