കൊച്ചു കൊച്ചു സന്തോഷങ്ങള്‍

Saturday, September 16, 2006

അശ്‌റഫ്‌

Tuesday, September 12, 2006

my photo

Monday, September 11, 2006

പ്രിയ മലയാളികളെ, പണ്ടാരോ പറഞ്ഞ കഥ പോലെ നീല്‍ ആം സ്റ്റ്രോങ്ങ്‌ ചന്ദ്രനില്‍ ചെന്നപ്പം അവിടെ ഒരു മലയാളിയുടെ പെട്ടിക്കട കണ്ടു ഞെട്ടിയതുപോലെ നമ്മള്‍ മലയാളികള്‍ ലോകത്തിന്റെ ഏതു ഭാഗത്തായാലും ഏതു വിഭാഗത്തിലായാലും ഒന്നാമതോ അതോ ഏററവും അധികം നമ്മള്‍ തന്നെ. ഇവിടെ ഈ കുവൈറ്റില്‍ വല്ല കമ്പനിയിലും നല്ല ഒരു പോസ്റ്റില്‍ മലയാളി കയറുന്നതു തന്നെ മറ്റുള്ളവര്‍ക്ക്‌ പേടിയാണ്‌, കാരണം ഇനി അവിടുന്നങ്ങോട്ട്‌ വല്ല വാക്കന്‍സിയും വന്നാല്‍ തീര്‍ച്ച അതൊരു മലയാളിയാവും കയറുക. എത്ര തന്നെ മലയാളി മലയാളിക്ക്‌ പാരയായാലും ഈ ഒരു വിഷയത്തില്‍ മലയാളി എന്നും ഒരുമ പുലര്‍ത്തുന്നതില്‍ വളരെ സന്തോഷം ഉണ്ട്‌. ഞാനീ ബ്ലോഗ്‌ തുര്‍ക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതു മലയാളികളുടെ "ഐക്യമത്യം മഹാബലം","ഒത്തു പിടിച്ചാല്‍ മലയും പോരും" എന്നീ അര്‍ഥ വാക്യങ്ങള്‍ എത്രത്തോളം ശരിയാണ്‌ എന്നു ചര്‍ച്ച ചെയ്യുവാനാണ്‌. ഇതില്‍ ഈ വിഷയത്തില്‍ ഓരോരുത്തരും അവരവറുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?. ഈ ബ്ലോഗ്‌ ലോക മലയാളി ബ്ലോഗ്‌ പ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നു.